Gulf-based businessman's body brought to Kerala for burial
ദുബൈയില്‍ അന്തരിച്ച പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്‌കരിച്ചു. മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.പ്രത്യേക വിമാനത്തില്‍ ദുബൈയില്‍നിന്നും ഇന്നലെ രാത്രി എട്ടോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രാത്രി 12ഓടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ അറക്കല്‍ പാലസില്‍ എത്തിച്ചു.